മോട്ടോർ വെഹിക്കിൾ ഉദ്ധ്യോഗസ്ഥരുടെ, പരിശോധന; വാഹനങ്ങൾ മാത്രമല്ല, പട്ടിണി കിടക്കുന്നവയറുകളെയും. ശ്രീകാന്തിനെ പോലുള്ളവർ ഗതാഗത വകുപ്പിനഭിമാനം
അജിതാ ജയ്ഷോർ
സ്‌പെഷൽ കറസ്‌പോണ്ടന്റ്, കവർ സ്റ്റോറി
Mob:94957 75311
കൊച്ചി: കോവിഡ് 19, എന്ന മഹാമാരിയെ പ്രതിരോധിക്കാൻ സർക്കാരിന്റെ വിവിധ വകുപ്പുകൾ ചേർന്ന് കുട്ടായി ശ്രമം നടത്തുമ്പോൾ മോട്ടോർ വാഹന വകുപ്പിലെ ഉദ്യോഗസ്ഥർ നടത്തുന്ന സേവനം ആരും കാണാതെ പോകരുത്. തെരുവിൽ എവിടെ നോക്കിയാലും കോവിഡിനെ തടയാൻ വേണ്ടി സർക്കാർ പുറപ്പെടുവിച്ച നിയമം ലംഘിക്കുന്നവരെ തടയാൻ നില്കുന്ന പോലിസ് ഉദ്യോഗസ്ഥരെ എല്ലാ സ്ഥലത്തും കാണാം.
എന്നാൽ മോട്ടോർ വാഹന വകുപ്പിലെ ഉദ്യോഗസ്ഥർ സംസ്ഥാനം പട്ടിണി കിടക്കാതിരിക്കാൻ ഭക്ഷ്യവസ്തുക്കളടങ്ങിയ അവശ്യസാധനങൾ ഇവിടെ എത്തിക്കാൻ ഉള്ള വാഹനങ്ങൾക്ക് അനുമതി പത്രങ്ങളും ദീർഘദൂര യാത്രകൾക്ക് വേണ്ടിയുള്ള വാഹനങ്ങളുടെ സുരക്ഷിതത്വവും ഉറപ്പാക്കി കൊണ്ടിരിക്കുന്നു. ഈ വാഹനങൾ നിയന്ത്രിക്കുന്നവർക്ക് രോഗ പ്രതിരോധ ബോധവൽക്കരണവും നടത്തുക എന്ന ജോലിയും ഭംഗിയായ് നടത്തുന്നു.
എന്നാൽ അധികമാരും അറിയാതെയും കൊട്ടിഘോഷിക്കാതെയും ചെയ്യുന്ന ഒരു കാഴ്ച ആലുവ അങ്കമാലി ഭാഗങ്ങളിൽ കാണാൻ ഇടയായി. മോട്ടോർ വാഹന വകുപ്പിന്റെ വാഹനത്തിൽ നിറയെ പൊതിചോറുമായി തെരുവോരങ്ങളിലും ഒറ്റപ്പെട്ട് കിടക്കുന്ന കെട്ടിടങ്ങളിലും ആരാലും ശ്രദ്ധിക്കപ്പെടാതെ കിടക്കുന്ന മാനസിക അസ്വസ്ഥതയുള്ളവരെ തേടി ചെന്ന് അവർക് ഭക്ഷണ പൊതി കൊടുക്കുക. എൻഫോഴ്‌മെന്റ് വിഭാഗത്തിലെ മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടറായ ശ്രീശാന്തും കൂട്ടരും ആണ് ഇന്ന് പട്ടിണി വയർതേടിയുള്ള പരിശോധനടത്തുന്നത് കാണാൻ ഇടയായത്.
ഇതുമായി കുടുതൽ കാര്യങ്ങൾ സംസാരിക്കാൻ ചെന്നപ്പോൾ ഒരു ചെറുപുഞ്ചിരിയുമായി വണ്ടിയുടെ മുന്നോട്ടുള്ള യാത്ര അടുത്ത പട്ടിണി വയറിനെത്തേടിയായിരുന്നു. ഒരു പഴമോ ഒരു കുപ്പിവെള്ളമോ കൊടുത്ത് പത്രത്തിൽ ഫോട്ടോയും പേരും അടിച്ചു വരാൻ വ്യഗ്രത കാണിക്കുന്നവർക്ക് ഒരു മാതൃകയാണ് ഈ ഉദ്യോഗസ്ഥർ. ഇവരെ പോലുള്ളവർ ഗതാഗത വകുപ്പിന് മാത്രമല്ല കോവിഡ് പ്രതിരോധം നടത്തുന്ന ഓരോ പൗരനും അഭിമാനമാണ്.
Comments (0)